ബി.ജെ.പി. എം.പി. തേജസ്വി സൂര്യ | Photo:ANI
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ച ട്വിറ്റര്‍ നടപടി ജനാധിപത്യ രാജ്യങ്ങള്‍ക്കുളള മുന്നറിയിപ്പാണെന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ. സമാനമായ നടപടികള്‍ ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയന്ത്രണങ്ങളില്ലാതെ വലിയ ടെക് കമ്പനികള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് അറിവില്ലാത്തവര്ക്കുളള ഒരു ഉണര്‍ത്തുപാട്ടാണ് ട്വിറ്ററിന്റെ ഈ നടപടി. അമേരിക്കന്‍ പ്രസിഡന്റിനോട് ഇപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അവര്‍ക്ക് ആരോടുവേണമെങ്കിലും ഇപ്രകാരം ചെയ്യാനാകും. - തേജസ്വി സൂര്യ പറഞ്ഞു.
യുഎസിലെ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ എന്നന്നേക്കുമായി മരവിപ്പിച്ചത്. അനുയായികള്‍ക്ക് അക്രമത്തിന് പ്രേരണ നല്‍കിയേക്കാവുന്നതാണ് ട്രംപിന്റെ ട്വീറ്റുകളെന്നും അക്രമങ്ങളെ മഹത്വവല്ക്കരിക്കുന്നതിനെതിരായ ട്വിറ്ററിന്റെ നയത്തെ ട്രംപ് ലംഘിച്ചെന്നും അക്കൗണ്ട് നീക്കം ചെയ്ത് കൊണ്ട് ട്വിറ്റര്‍ വിശദീകരിച്ചിരുന്നു.
Content Highlights:Twitter's action is a wake up call for democracies says BJP MP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..