ഐ.ടി. മന്ത്രിയായി, പിന്നാലെ രാജീവ് ചന്ദ്രശേഖറിന് 'ബ്ലൂ ടിക്' നഷ്ടം


തങ്ങളുടെ നയപ്രകാരം ഒരു ഉപയോക്താവ് പേരിൽ(യൂസർ നെയിം) മാറ്റം വരുത്തിയാൽ സ്വാഭാവികമായും ബ്ലൂ ടിക് ചിഹ്നം നീക്കം ചെയ്യുപ്പെടുമെന്ന് ട്വിറ്റർ അറിയിച്ചു.

രാജീവ് ചന്ദ്രശേഖർ | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

ന്യൂഡൽഹി: കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റർ അക്കൗണ്ടിനു 'ബ്ലൂ ടിക്' ചിഹ്നം നഷ്ടമായി. വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ട്വിറ്റർ 'ബ്ലൂ ടിക്' ചിഹ്നം അനുവദിക്കുന്നത്. തിങ്കളാഴ്ച രാവിലെ ചിഹ്നം നഷ്ടമായെങ്കിലും മണിക്കൂറുകൾക്കകം ഇത് ട്വിറ്റർ തിരികെ നൽകി. ചില ട്വിറ്റർ ഉപയോക്താക്കൾ കമ്പനിയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം ചന്ദ്രശേഖർ തന്റെ അക്കൗണ്ടിന്റെ പേര് രാജീവ്_mp എന്നുള്ളത് രാജീവ്_GOI എന്നാക്കി മാറ്റിയതാണ് 'ബ്ലൂ ടിക്' ചിഹ്നം നഷ്ടപ്പെടാൻ കാരണമെന്ന് ട്വിറ്റർ വ്യക്തമാക്കി. തങ്ങളുടെ നയപ്രകാരം ഒരു ഉപയോക്താവ് പേരിൽ(യൂസർ നെയിം) മാറ്റം വരുത്തിയാൽ സ്വാഭാവികമായും ബ്ലൂ ടിക് ചിഹ്നം നീക്കം ചെയ്യുപ്പെടുമെന്ന് അവർ അറിയിച്ചു. ഉപയോക്താവ് ആറു മാസത്തിലേറെ അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലും ഇങ്ങനെ സംഭവിക്കുമെന്ന് കമ്പനി വ്യക്തമാക്കി

Content Highlights: Twitter removes blue tick from Rajeev Chandrasekhar's account


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented