ഉള്ളടക്കം പിന്‍വലിക്കല്‍ അഭിപ്രായ സ്വാതന്ത്ര്യ ലംഘനം; കേന്ദ്രസര്‍ക്കാരിനെതിരേ ട്വിറ്റര്‍ കോടതിയില്‍


Twitter app icon | Photo: AFP

ന്യൂഡല്‍ഹി: ഉള്ളടക്കം പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിർദേശം ചോദ്യംചെയ്ത് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് നടത്തിയവര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റര്‍ ഹർജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചില അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിന് നോട്ടീസുകള്‍ നല്‍കിയിരുന്നു. ജൂണില്‍ വീണ്ടും രണ്ട് നോട്ടീസ് അയച്ചു. എന്നാല്‍ ട്വിറ്റര്‍ നടപടി സ്വീകരിച്ചില്ല. ട്വിറ്റര്‍ ഈ നിലപാട് തുടരുകയാണെങ്കില്‍ രാജ്യത്തെ പുതിയ ഐ.ടി ചട്ടങ്ങള്‍ പ്രകാരമുള്ള സംരക്ഷണം ട്വിറ്ററിന് ലഭിക്കില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസ്, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, കര്‍ഷക സമരത്തെ അനുകൂലിക്കുന്നവര്‍ എന്നിവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും ബ്ലോക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ഉള്ളടക്കം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും സര്‍ക്കാരും ട്വിറ്ററും പരസ്പരം കൊമ്പുകോര്‍ത്തിട്ടുണ്ട്. 2021-ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം ബ്ലോക്ക് ചെയ്ത 80-ലധികം അക്കൗണ്ടുകളുടെ പട്ടിക ട്വിറ്റര്‍ നേരത്തെ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.

Content Highlights: Twitter moves Karnataka HC challenging Centre's orders to take down content

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented