മോദി സര്‍ക്കാരിന്റെ പ്രചാരണത്തിന്റെ ആത്മാവായിരുന്ന ട്വിറ്റര്‍ അവര്‍ക്കിപ്പോള്‍ ഭാരം- ശിവസേന


മുംബൈ: ഒരിക്കല്‍ ആത്മാവായിരുന്ന ട്വിറ്റര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഭാരമായി മാറിയിരിക്കുകയാണെന്ന് ശിവസേന മുഖപത്രം സാമ്‌ന. ട്വിറ്ററും കേന്ദ്രവും തമ്മിലുളള പോര് മുറുകുന്നതിനിടയിലാണ് ട്വിറ്ററിനോടുളള കേന്ദ്രത്തിന്റെ സമീപനത്തില്‍ വന്ന മാറ്റത്തെ കുറിച്ച് സാമ്‌ന മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

'നേരത്തേ, ട്വിറ്റര്‍ രാഷ്ട്രീയ പോരാട്ടത്തിന്റെയോ ബിജെപിയുടെയോ അല്ലെങ്കില്‍ മോദി സര്‍ക്കാരിന്റെയോ പ്രചാരണത്തിന്റെ ആത്മാവായിരുന്നു. എന്നാല്‍, ട്വിറ്റര്‍ ഇപ്പോള്‍ അവര്‍ക്ക് ഒരു ഭാരമായി മാറിയിരിക്കുകയാണ്. ഈ ഭാരത്തെ വലിച്ചെറിയണോ എന്ന് ചിന്തിക്കുന്നിടം വരെ മോദി സര്‍ക്കാര്‍ എത്തിയിരിക്കുന്നു. ഇന്ന്, ട്വിറ്റര്‍ പോലുളള മാധ്യമങ്ങളൊഴികെ രാജ്യത്തെ മറ്റെല്ലാ മാധ്യമങ്ങളും മോദിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.' സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.2014-ലെ തിരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങളെ വ്യക്തിഹത്യക്കും ആരോപണങ്ങളുന്നയിക്കുന്നതിനുമാണ് ബി.ജെ.പി. ഉപയോഗിച്ചിരുന്നതെന്നും അന്ന് ഓണ്‍ലൈനിലായിരുന്നു ബി.ജെ.പി. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് വ്യക്തിഹത്യയും ചെളിവാരിയെറിയലുമാണ്. ബി.ജെ.പിക്കല്ലാതെ മറ്റൊരു രാഷട്രീയപാര്‍ട്ടിക്കും സാമൂഹിക മാധ്യമങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കാമെന്ന്‌ അറിയില്ലായിരുന്നു. 2014-ല്‍ ബി.ജെ.പി. ഇക്കാര്യങ്ങളില്‍ പ്രാവീണ്യം നേടി. അക്കാലത്തെ പ്രചാരണത്തില്‍ ബി.ജെ.പിയുടെ അണികള്‍ യഥാര്‍ഥ ലോകത്തേക്കാള്‍ സൈബര്‍ ലോകത്തായിരുന്നു കൂടുതല്‍ പ്രവര്‍ത്തനസജ്ജരായിരുന്നത്.

ഈ ആക്രമണങ്ങള്‍ ഒരുവശത്ത് മാത്രമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പി. അംഗങ്ങള്‍ സന്തോഷവാന്മാരായിരുന്നു. എന്നാല്‍ തുല്യകഴിവുളള സൈബര്‍ സേനയെ ഉപയോഗിച്ച് പ്രതിപക്ഷം ആക്രമണം ആരംഭിച്ചതോടെ ബി.ജെ.പി. ക്യാമ്പിലുളളവര്‍ പരിഭ്രാന്തരായി. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളായ മഹുവ മൊയ്ത്രയും ഡെരക് ഒബ്രിയെനും ബി.ജെ.പിയെ ഇരുതല മൂര്‍ച്ചയുളള ട്വിറ്റര്‍ ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മോദിയെയും നിതീഷ് കുമാറിനെയും ട്വിറ്ററിലുടെ തേജസ്വി യാദവ് തുറന്നുകാട്ടി.

ഏതു നിയമത്തിന്‍ കീഴിലാണ് രാഹുല്‍ ഗാന്ധിക്കെതിരേ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചത്? മുതിര്‍ന്ന നേതാവായ ഡോ. മന്‍മോഹന്‍ സിങ്ങിനെ പോലുളളവര്‍ക്കായി ഉപയോഗിച്ച വിശേഷണങ്ങള്‍ എന്തൊക്കെയാണ്? രാഷ്ട്രീയത്തിനും സാമൂഹിക സേവനത്തിനുമായി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച ഉദ്ധവ് താക്കറെ മുതല്‍ മമത ബാനര്‍ജി, ശരദ് പവാര്‍, പ്രിയങ്ക ഗാന്ധി, മുലായം സിങ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ വ്യക്തിഹത്യാ പ്രചാരണങ്ങള്‍ നടത്തി.' മുഖപ്രസംഗത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് പറ്റിയ വീഴ്ചകളെ കുറിച്ചും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'ഗംഗയിലൊഴുകുന്ന മൃതദേഹങ്ങള്‍, വരാണാസിലും ഗുജറാത്തിലും ഇടതടവില്ലാതെ ചിത കത്തിയമരുന്നത്, ശ്മശാനങ്ങള്‍ക്ക് മുന്നിലെ ആംബുലന്‍സുകളുടെ ക്യൂ ഇതെല്ലാം ട്വിറ്ററിലൂടെ ലോകത്തിന് മുന്നിലെത്തി, ബി.ജെ.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി ലോകത്തിന് മുന്നില്‍ അത് തുറന്നുകാട്ടി.' ശിവസേന പറയുന്നു.

Content Highlights:Twitter has now become a burden to BJP says Shiv Sena mouthpiece Saamna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented