ന്യൂഡല്‍ഹി:    പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം പറക്കും തളികയെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ ഏഴിന് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ വസതിയെ ചുറ്റിപ്പറ്റി അജ്ഞാത വസതു പറക്കുന്നത് കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഈ പ്രദേശം വ്യോമ നിരോധനമേഖലയാണ്. അജ്ഞാത വാഹനത്തിന്റെ കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മോദിയെ കളിയാക്കാനുള്ള വിഷയമായി എതിരാളികള്‍ ഇതിനെ ഏറ്റെടുത്തു. അന്യഗ്രഹ ജീവികള്‍ പോലും വികസനത്തേക്കുറിച്ചറിയാന്‍ എത്തുന്നുവെന്ന് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്. 

വിഷയം അറിഞ്ഞാല്‍ പറക്കുതളിക എത്തിയതെവിടെനിന്നാണെന്ന് കണ്ടെത്തിയാല്‍ മോദി അവിടേക്കും യാത്ര നടത്തുമെന്ന് വരെ ചിലര്‍ പറഞ്ഞുവെച്ചു. അന്യഗ്രഹ ജീവികള്‍ 56 ഇഞ്ചിനേക്കുറിച്ച വ്യക്തമായി പഠിക്കാനെത്തിയതാകാം എന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.