ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇരട്ടസഹോദരങ്ങള്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 25-ാം നിലയില്‍ നിന്ന് വീണു മരിച്ചു. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. എന്നാല്‍ എങ്ങനെയാണ് സഹോദരങ്ങള്‍ വീണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

സിദ്ധാര്‍ത്ഥ വിഹാറിലെ ഒരു പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. സൂര്യനാരായണ്‍, സത്യനാരായണ്‍ എന്നിവരാണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇവരുടെ പിതാവ് മുംബൈയില്‍ ഔദ്യോഗിക യാത്രയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

ഏതാണ്ട് ഒരു മണിയോടെ സൂര്യനാരായണും സത്യനാരായണും അവര്‍ താമസിച്ചിരുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ 25-ാം നിലയില്‍ നിന്നും വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയെന്നും വിജയ് നഗര്‍ പോലീസ് പറഞ്ഞു. 

Content Highlights: Twins Fall To Death from 25th Floor In UP's Ghaziabad In Midnight