പ്രതീകാത്മകചിത്രം | Photo : ANI
ഷിംല: വിഷക്കായ ഭക്ഷിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ഉനയില്‍ പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഛര്‍ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികള്‍ ആശുപത്രിയിലെത്തിയത്.
ലാല്‍സിംഘി ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ വെള്ളിയാഴ്ച ജോലിയ്ക്ക് പോയ സമയത്ത് കുട്ടികള്‍ തൊട്ടടുത്ത വനത്തില്‍ നിന്ന് വിഷക്കായകള്‍ കഴിക്കുകയായിരുന്നു. മൂന്ന് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വിഷബാധയേറ്റതെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഗുരുതരാവസ്ഥയിലായിരുന്നെന്നും സമയോചിതമായ ചികിത്സയിലൂടെ എല്ലാ കുട്ടികളും അപകടനില തരണംചെയ്തെന്നും ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ ഡോക്ടര്‍ വികാസ് ചൗഹാന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഉന പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: 1.8381750
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..