കട്ടക്ക്: വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ഇറങ്ങിയ സംഘത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. ഒഡിഷയിലെ മുണ്ടലിയിൽ മഹാനദിയിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 

അഞ്ച് ഒഡിആർഎഎഫ് ( ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) അംഗങ്ങളും പ്രാദേശിക മാധ്യമമായ ഒടിവി ചീഫ് റിപ്പോർട്ടർ അരിന്ദം ദാസ്, ക്യാമറമാൻ പ്രവാത് സിൻഹ എന്നിവരുമാണ് രക്ഷാ ബോട്ടിൽ ഉണ്ടായിരുന്നത്. മഴവെള്ളം കുതിച്ചെത്തിയതോടെ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അപകടത്തിൽ പെട്ട മാധ്യമ പ്രവർത്തകരെയും മൂന്ന് ഒഡിആർഎഎഫ് പ്രവർത്തകരേയും എസ്.സി.ബി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മാധ്യമപ്രവർത്തകന്റെ ജീവൻ രക്ഷിക്കാനായില്ല.

Content Highlights: TV Journalist Arindam Das Dies During Tusker Rescue Ops In Mahanadi