മരിച്ച ജയരാജും മകൻ ബെന്നിക്‌സും
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ നാലു പോലീസുകാരെ സി.ബി.സി.ഐ.ഡി. അറസ്റ്റുചെയ്തു. ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്.ഐ.ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുകന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.
സബ് ഇന്‍സ്‌പെക്ടര്‍ രഘുഗണേഷിനെ ബുധനാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം അഞ്ചായി. സാത്താന്‍കുളം സ്റ്റേഷനിലെ പോലീസുകാരാണിവര്‍.
കൊലപാതകം ഉള്‍പ്പെടെ നാലു വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവുപ്രകാരം ചൊവ്വാഴ്ച വൈകീട്ടാണ് സി.ബി.സി.ഐ.ഡി. കേസന്വേഷണം ഏറ്റെടുത്തത്. സി.ബി.ഐ. കേസ് ഏറ്റെടുക്കുന്നതുവരെ ഇവര്‍ അന്വേഷണം തുടരും.
ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് പുറമെ സ്റ്റേഷനിലെ എട്ട് പോലീസുകാര്‍കൂടി ആരോപണവിധേയരാണ്. കൊലപാതകത്തില്‍ ഇവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്. ഇതിനിടെ ബുധനാഴ്ച അറസ്റ്റിലായ രഘുഗണേഷിനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: Tuticorin custodial death case: CB-CID arrests 4 more Police officials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..