ദെഹ്റാദൂണ്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം അപകടകരമായ നിലയില്‍. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന തുംഗനാഥ് ക്ഷേത്രമാണ് അപകടനില നേരിടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 3,680 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ക്ഷേത്രത്തിന് ചോര്‍ച്ചയും ചെരിവും അനുഭവപ്പെടുന്നുണ്ട്. കെട്ടിടത്തിന്റെ അസ്തിവാരത്തിന് ബലക്ഷയം സംഭവിച്ചിട്ടുമുണ്ട്. ശക്തമായ മഴക്കാലം ക്ഷേത്രത്തിന്റെ ഘടനാപരമായ പ്രശ്നങ്ങള്‍ ഗുരുതരമാക്കിയിരിക്കുകയാണ്. നിരവധി ഭക്തരും വിനോദസഞ്ചാരികളും സന്ദര്‍ശനത്തിനെത്തുന്ന ഈ പുരാതനക്ഷേത്രത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചുള്ള ആശങ്ക ഉയര്‍ന്നുകഴിഞ്ഞു
അജേന്ദ്ര അജയ് നേതൃത്വം നല്കുന്ന ബദ്രിനാഥ് കേദാര്‍നാഥ് ക്ഷേത്രകമ്മിറ്റിയുടെ ആവശ്യപ്രകാരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജിഎസ്ഐ)യും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യും ക്ഷേത്രപുനരുദ്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. ജിഎസ്ഐയും എഎസ്ഐയും അവരുടെ വിദഗ്ധസംഘത്തെ പരിശോധനയ്ക്കായി അയച്ചുകഴിഞ്ഞു. കൂടുതല്‍ കേടുപാടുകളില്‍നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ക്ഷേത്രകമ്മിറ്റിയുടെ മുമ്പാകെ വിദഗ്ധസംഘം അവതരിപ്പിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ (സിബിആര്‍ഐ) യുടെ സഹായവും ക്ഷേത്രകമ്മിറ്റി തേടിയിട്ടുണ്ട്. ഔദ്യോഗികമായി എഎസ്ഐയുടെ സംരക്ഷണത്തിലല്ലാത്തതിനാല് ക്ഷേത്രം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് എഎസ്ഐ ചെയ്തിട്ടുള്ളതെന്നും സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് മനോജ് സക്സേന പറഞ്ഞു. ക്ഷേത്രകമ്മിറ്റിയും ഉത്തരാഖണ്ഡ് സര്‍ക്കാരുമാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്.
Content Highlights: Tungnath Temple Lord Shivas highest temple faces water leakage, weakening foundation
Published: 02 Oct 2024, 11:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented