രാഹുൽ ഗാന്ധി | Photo:PTI
ന്യൂഡല്‍ഹി: സത്യമാണ് തന്റെ ആയുധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തിക്കേസില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം നീട്ടി നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഏപ്രില്‍ 13 വരെയാണ് അദ്ദേഹത്തിന്റെ ജാമ്യകാലാവധി നീട്ടിയത്.
ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ഈ പോരാട്ടത്തില്‍ സത്യമാണ് തന്റെ ആയുധവും അഭയവുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ തിങ്കളാഴ്ചയായിരുന്നു രാഹുല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കുറ്റക്കാരനാണെന്ന കണ്ടെത്തലും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റക്കാരനെന്ന കണ്ടെത്തല്‍ മരവിപ്പിക്കണമെന്ന ആവശ്യത്തിന്മേലുള്ള വാദം 13-ന് തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു രാഹുല്‍ കോടതിയിലെത്തിയത്.
Content Highlights: Truth Is My Weapon says rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..