
Photo: PTI
ജയ്പുര്‍: ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെ പ്രതികരണവുമായി സച്ചിന് പൈലറ്റ്. ട്വിറ്ററിലൂടെയാണ് സച്ചിന്റെ പ്രതികരണം.
സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല- സച്ചിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അംഗമെന്ന വിവരണം സച്ചിന് ട്വിറ്റര്‍ ബയോയില്‍നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്
മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അശോക് ഗഹലോത്തിനെ മാറ്റാതെ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് സച്ചിന് വ്യക്തമാക്കിയതോടെയാണ് വിമതനീക്കത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടപടിക്ക് മുതിര്‍ന്നത്.
സച്ചിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും പാര്‍ട്ടി പദവികളില്‍ നിന്നും മന്ത്രിസ്ഥാനങ്ങളില്‍ നിന്നും നീക്കി.
ഗോവിന്ദ് സിങ് ഡോടാസരയാണ് പുതിയ പി.സി.സി. അധ്യക്ഷന്‍. സച്ചിന്റെ വിശ്വസ്തരും മന്ത്രിമാരുമായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.
content highlights: Truth can be harassed, not defeated- sachin pilot reaction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..