Image Courtesy: NDTV
'ഐ ലവ് യു ട്രംപ്..
ജയ് ജയ് ട്രംപ്..'
വീടിന് സമീപത്ത് നിര്‍മിച്ച ആറടി ഉയരമുള്ള കോട്ടും സ്യൂട്ടും ധരിച്ച ട്രംപിന്റെ പ്രതിമയില്‍ പൂക്കളര്‍പ്പിച്ച്, നെറ്റിയില്‍ നീണ്ട ഗോപിക്കുറി അണിയിച്ച്, അഭിഷേകം നടത്തി ബുസ്സ കൃഷ്ണ എന്നും പ്രാര്‍ഥിക്കും. തെലുങ്കാന സ്വദേശി ബുസ്സയ്ക്ക് ട്രംപെന്നാല്‍ ദൈവമാണ്.
വീടിനടുത്ത് പ്രതിമ നിര്‍മിക്കുക മാത്രമല്ല ട്രംപിന്റെ ചിത്രം നിത്യവും കൂടെക്കൊണ്ടുനടക്കുന്നുമുണ്ട്. എന്തുജോലിക്ക് മുമ്പും ബുസ്സ ട്രംപിനോട് പ്രാര്‍ഥിക്കും, അനുഗ്രഹം തേടും. അതുകൊണ്ടുതന്നെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അത്യാഹ്ലാദത്തോടെയാണ് ബുസ്സ സ്വീകരിച്ചത്.
'ഇന്ത്യ-അമേരിക്ക ബന്ധം എന്നെന്നും ശക്തമായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ട്രംപിന്റെ ദീര്‍ഘായുസ്സിന് വേണ്ടി എല്ലാ വെള്ളിയാഴ്ചയും ഞാന്‍ വ്രതം അനുഷ്ഠിക്കുന്നുണ്ട്.' ബുസ്സ പറയുന്നു.
ട്രംപിനെ ഒരു നോക്ക് കാണുക എന്നതാണ് ബുസ്സയുടെ ജീവിതാഭിലാഷം.'ഞാന്‍ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി സഹായിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്.' ട്രംപിനെ ഒരു നോക്ക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബുസ്സ.
ആറടി ഉയരമുളള ട്രംപിന്റെ പ്രതിമ പതിനഞ്ചുപണിക്കാര്‍ ചേര്‍ന്ന് ഒരു മാസം കൊണ്ടാണ് കെട്ടിയുയര്‍ത്തിയത്. ബുസ്സയുടെ ട്രംപ് ആരാധന നാട്ടുകാര്‍ക്കും അറിയാം. അവരും ബുസ്സയ്‌ക്കൊപ്പം പ്രാര്‍ഥനയ്ക്ക് കൂടാറുണ്ട്. ട്രംപ് കൃഷ്ണയെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ബുസ്സയെ വിളിക്കുന്നത്. ബുസ്സയുടെ വീട് അറിയപ്പെടുന്നത് 'ട്രംപ് ഹൗസെ'ന്നും.
Content Highlights: Trump's Superfan who worship a six feet statue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..