അപകടത്തിന്റെ ദൃശ്യം
മുംബൈ: മുംബൈ-പുണെ എക്സ്പ്രസ് വേയില്‍ കണ്ടെയ്നര്‍ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് നാല് വയസ്സുളള കുട്ടിയുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ട്രക്ക് കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മുന്നോട്ടുനീങ്ങിയ കാര്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രക്കില്‍ ചെന്നിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാറില്‍ തീപടര്‍ന്നു. നാലുവയസ്സുളള കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പോലീസിന്റെ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന കണ്ടെയ്നര്‍ ട്രക്കിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തിയത് ഇവരാണ്. ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ രാജ്യത്ത് 1.5 ലക്ഷം പേരാണ് റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Content Highlights:Truck Runs Over Hyundai i10 On Mumbai-Pune Expressway
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..