പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനബാദില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്കില്‍ നിന്ന് പ്രദേശവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് കവര്‍ന്നത് എഴുപത് ലക്ഷത്തിലേറെ രൂപ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍. സോളാപുര്‍-ഔറംഗബാദ് ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് വാഹനത്തില്‍ നിന്ന് കൈക്കലാക്കിയ വസ്തുക്കള്‍ കണ്ടെത്താന്‍ പോലീസ് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്.
മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, എല്‍ഇഡികള്‍, കളിക്കോപ്പുകള്‍, മറ്റ് ഇലക്ടോണിക് വസ്തുക്കള്‍ എന്നിവയാണ് ട്രക്കിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡിലേക്ക് വീണതോടെ അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും യാത്രക്കാരും അവ കൈക്കലാക്കി. ചിലര്‍ വാഹനത്തിന്റെ പിന്‍വാതില്‍ പൊളിച്ചതോടെ കൂടുതല്‍ സാധനങ്ങള്‍ നഷ്ടമായി. പോലീസും സംഘര്‍ഷനിയന്ത്രണ സ്‌ക്വാഡും ചേര്‍ന്നാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്.
നാട്ടുകാരില്‍ ചിലര്‍ പോലീസിന്റെ അഭ്യര്‍ഥന മാനിച്ച് കൊണ്ടു പോയ സാധനങ്ങള്‍ മടക്കി നല്‍കിയതായി പോലീസ് അറിയിച്ചു. എഴുപത് ലക്ഷത്തില്‍പരം രൂപയുടെ സാധനങ്ങള്‍ ട്രക്കില്‍ നിന്ന് നഷ്ടമായതാണ് കണക്ക്. അതില്‍ നാല്‍പത് ശതമാനത്തോളം തിരികെ ലഭിച്ചതായും ബാക്കിയുള്ളവ മടക്കി കിട്ടുന്നത് പ്രയാസമാണങ്കിലും സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: Truck Overturns, People Loot Phones, Electronic Goods Worth ₹ 70 Lakh In Maharashtra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..