വോട്ടിന് പണം : ടി.ആര്‍.എസ് എം.പി കവിതയ്ക്ക് തടവുശിക്ഷ


1 min read
Read later
Print
Share

കവിത മാലൊത് | ഫോട്ടോ: twitter.com|TrsKavitha

ഹൈദരാബാദ്: 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ കേസില്‍ ടി.ആര്‍.എസ്സിന്റെ ലോക്‌സഭാ എം.പി. മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷന്‍സ് കോടതി കണ്ടെത്തി. ഇരുവരെയും ആറ് മാസം തടവിന് ശിക്ഷിച്ച കോടതി, 10,000 രൂപ പിഴയും ചുമത്തി. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

തെലങ്കാനയിലെ മഹബൂബാബാദില്‍ നിന്നുള്ള ലോക്‌സഭാ എം.പിയാണ് കവിത . വിധിക്കെതിരെ മാലോത്ത് കവിത തെലങ്കാന ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു.

2019 പൊതുതിരഞ്ഞെടുപ്പ് സമയത്ത് കവിതയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ 500 രൂപ വീതം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനിടയില്‍ എം.പിയുടെ സഹായി ഷൗക്കത്ത് അലിയെ റവന്യു ഉദ്യോഗസ്ഥരും പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. കേസില്‍ ഷൗക്കത് അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്.

വിചാരണ വേളയില്‍ പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയും അവരുടെ റിപ്പോര്‍ട്ടുകളും തെളിവായി ഹാജരാക്കി. ചോദ്യം ചെയ്തപ്പോള്‍ അലി കുറ്റം സമ്മതിച്ചതായും കവിത നല്‍കിയ പണം താന്‍ വിതരണം ചെയ്തുവെന്നും പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഒരു എം.പിയെ പ്രത്യേക സെഷന്‍സ് കോടതി ശിക്ഷിച്ച ആദ്യ സംഭവമല്ല ഇത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ബി.ജെ.പി എം.എല്‍.എ രാജാ സിങ്, ടി.ആര്‍.എസ് എം.എല്‍.എ ദനം നാഗേന്ദര്‍ എന്നിവര്‍ക്കും മുന്‍പ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

Content Highlights: TRS MP gets 6 month jail term for bribing voters

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
NewsClick

1 min

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍; റെയ്ഡിന് പിന്നാലെ അറസ്റ്റ്

Oct 3, 2023


Delhi

1 min

നേപ്പാളില്‍ ഭൂചലനം; ഡല്‍ഹിയിലടക്കം പ്രകമ്പനം, ഭയന്ന് കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി ജനം | VIDEO

Oct 3, 2023


Yechury

1 min

മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ രാജ്യത്തിന്‌ കാരണം അറിയണം; ഡല്‍ഹിയിലെ റെയ്ഡില്‍ യെച്ചൂരി

Oct 3, 2023


Most Commented