ദേശീയ പാര്‍ട്ടിയാകാനുള്ള ഒരുക്കം; തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്


രജനല ശ്രീഹരി മദ്യവും കുപ്പിയും വിതരണം ചെയ്യുന്നു

ഹൈദരാബാദ്: ദസറയോടനുബന്ധിച്ച് തെലങ്കാനയില്‍ ടി.ആര്‍.എസ്.നേതാവ് മദ്യവും കോഴിയും വിതരണം ചെയ്തു. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്കാണ്‌ തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി ഒരു കുപ്പി മദ്യവും ഓരോ കോഴികളേയും വിതരണം ചെയ്തത്.

200 കുപ്പി മദ്യവും 200 കോഴികളേയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ.ടി.രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്ന ചടങ്ങ്.



മുഖ്യമന്ത്രി കെസിആര്‍ ദേശീയ പാര്‍ട്ടി അധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ഥിക്കുമെന്നും ശ്രീഹരി പറഞ്ഞു. കെ.സി.ആര്‍ പ്രധാനമന്ത്രിയാകാനും കെ.ടി.ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദസറ വേളയില്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച തെലങ്കാന ഭവനില്‍ ടി.ആര്‍.എസിന്റെ ജനറല്‍ ബോഡി യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്.

തെലങ്കാന രാഷ്ട്ര സമിതിയെ ദേശീയ പാര്‍ട്ടിയായി പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നാളത്തെ യോഗത്തിലുണ്ടായേക്കും. ഡല്‍ഹിയില്‍ ഒക്ടോബര്‍ ഒമ്പതിന് പൊതുസമ്മേളനം നടത്താനും ടി.ആര്‍.എസ് തീരുമാനിച്ചിട്ടുണ്ട്.


Content Highlights: TRS Leader Rajanala Srihari Distributes Liquor, Chicken To Poor On Occasion Of Dussehra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented