അമിത് ഷായെ 'ചെരിപ്പിടീച്ച്' തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍; വീഡിയോ വൈറല്‍, വിമര്‍ശനവുമായി ടി.ആര്‍.എസ്


Image Courtesy: video shared by https://twitter.com/krishanKTRS

ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചെരിപ്പ് എടുത്തു നല്‍കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്.). സെക്കന്ദരാബാദിലെ ഉജ്ജയ്‌നി മഹാകാളിമഠ ദേവസ്ഥാനത്തിന് പുറത്തുനിന്നുള്ള വീഡിയോയാണ് വിമര്‍ശനത്തിന് വഴിവെച്ചത്.

സഞ്ജയ് കുമാര്‍, ഷായ്ക്ക് ചെരിപ്പ് എടുത്തുനല്‍കിയതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഷാ തെലങ്കാനയിലെത്തിയത്.



തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു അതിരൂക്ഷ വിമര്‍ശനമാണ് വീഡിയോയ്‌ക്കെതിരേ ഉയര്‍ത്തിയത്. ഗുജറാത്തിന്റെ അടിമകളെ തെലങ്കാനയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും തെലങ്കാനയുടെ ആത്മാഭിമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമമുണ്ടായാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. TelanganaPride എന്ന ഹാഷ് ടാഗോടെ ആയിരുന്നു രാമറാവുവിന്റെ ട്വീറ്റ്.

ടി.ആര്‍.എസിന്റെ സാമൂഹികമാധ്യമ വിഭാഗം കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡിയും വീഡിയോയ്‌ക്കെതിരേ രംഗത്തെത്തി. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്റെ പ്രവൃത്തി അടിമത്തത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍നിന്നുള്ളതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, വൈറലായ വീഡിയോയെ കുറിച്ച് ബി.ജെ.പി. പ്രതികരണമൊന്നും നടത്തിയിട്ടില്ല. നല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡെ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഷായുടെ തെലങ്കാന സന്ദര്‍ശനം.

Content Highlights: trs criticises as video of state bjp chief fetching sandals to amit shah becomes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented