റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമി| Photo: PTI
മുംബൈ: ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിന് റിപ്പബ്ലിക് ടിവി ചാനലിനും അർണബ് ഗോസ്വാമിക്കും വിലക്കേർപ്പെടുത്തണെന്ന ആവശ്യവുമായി മുൻ എ.സി.പി. ഇഖ്ബാൽ ഷെയ്ഖ് കോടതിയെ സമീപിച്ചു.
ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് സേനയ്ക്കെതിരെ അർണാബ് ഗോസ്വാമി ചാനലിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് കാണിച്ചാണ് ഇഖ്ബാൽ ഷെയ്ഖ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ ബുധനാഴ്ച സിറ്റി സിവിൽ കോടതി വാദം കേൾക്കും.
അഭിഭാഷകനായ അഭ സിങ് മുഖേനെയാണ് ഇഖ്ബാൽ ഷെയ്ഖ് ഹർജി ഫയൽ ചെയ്തത്. ചാനലിനെതിരെയുള്ള കേസ് അന്വേഷണത്തിന് വിധേയമായി നിൽക്കുന്ന സാഹചര്യത്തിൽ അതേ വിഷയം സംപ്രേഷണം ചെയ്യാന ചർച്ച ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും നൽകരുത്, ടി.ആർ.പി. തട്ടിപ്പിനെക്കുറിച്ച് ചാനലിലൂടെ നടത്തുന്ന ചർച്ചകളും വാർത്തകളും കേസന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്ന് ഇഖ്ബാൽ ഷെയ്ഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരെയാണ് ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നത്. കേസിൽ ആറ് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
Content Highlights:TRP scam Former cop files suit to restrain Arnab Goswami Republic TV from airing material related to the case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..