പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചാകരയാക്കി ട്രോളന്മാര്‍. സാമൂഹികമാധ്യമങ്ങളില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ കുറിച്ചുള്ള ട്രോളുകള്‍ 'ചീറിപ്പായുകയാണ്'. 

മോദിയെ പരിഹസിച്ചു കൊണ്ടുള്ള 'പവനായി മോദി ആയി', 'ഓടു മോദി കണ്ടം വഴി' തുടങ്ങിയ ഹാഷ്ടാഗുകളും പിന്തുണച്ചു കൊണ്ടുള്ള 'അയ്യന്റെ നാട്ടില്‍ മോദി' തുടങ്ങിയ ഹാഷ്ടാഗുകളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എന്‍ എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ: എനിക്ക് സ്മൃതി ഇറാനിയോടുള്ള ബഹുമാനം വളരെപ്പെട്ടെന്ന് കൂടി. കുറഞ്ഞപക്ഷം ഒരു സി ടി സ്‌കാന്‍ മെഷീനെങ്കിലും അവര്‍ക്ക് ഉദ്ഘാടനം ചെയ്യാനായി കിട്ടിയല്ലോ. മോദിയെ നോക്കൂ. 13 കിലോമീറ്റര്‍ ഇരട്ടവരിപ്പാത ഉദ്ഘാടനം ചെയ്യാന്‍ 3500 കിലോമീറ്റര്‍ യാത്ര ചെയ്ത് കൊല്ലത്തെത്തി. 

ഖുഷ്ബൂ സിങ് എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം ഇങ്ങനെ: കേരളത്തില്‍ ബൈപ്പാസ് ഉദ്ഘാടനത്തിന് വരുന്ന മോദിയെ എന്തു വിളിക്കണം? നിരാശനെന്നോ അതോ അവസരവാദിയെന്നോ? 

അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തിനെത്തിയ മോദിയെ അഭിനന്ദിക്കുന്ന ട്വീറ്റുകളുമുണ്ട്. 

content highlights: trolls about kollam bypass inagauration by prime minister narendra modi, kollam bypass inauguration