ത്രിശൂലം അല്ലെങ്കില്‍ ഉദയസൂര്യന്‍; തിരഞ്ഞെടുപ്പ് ചിഹ്നത്തിന് അനുമതി തേടി ഉദ്ധവ്പക്ഷം 


ഉദ്ധവ് താക്കറേ | Photo: ANI

ന്യൂഡല്‍ഹി: അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പു കമ്മിഷനു മുന്‍പാകെ സമര്‍പ്പിച്ച് ശിവസേനയിലെ ഉദ്ധവ് താക്കറേ പക്ഷം. തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശിവസേന ബാലസാഹേബ് താക്കറേ എന്ന പേരിനാണ് ഉദ്ധവ്പക്ഷം പ്രഥമപരിഗണന നല്‍കുന്നത്. ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ എന്ന പേരിനാണ് രണ്ടാം പരിഗണന. പേരിനു പുറമേ രണ്ടു ചിഹ്നങ്ങളും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ത്രിശൂല ചിഹ്നത്തിനാണ് ഉദ്ധവ് താക്കറേപക്ഷം പ്രഥമപരിഗണന നല്‍കിയിട്ടുള്ളത്. രണ്ടാമത്തെ പരിഗണന ഉദയസൂര്യന്റെ ചിഹ്നത്തിനുമാണ്.

ചിഹ്നത്തെ ചൊല്ലി ഉദ്ധവ് താക്കറേ-ഏക്‌നാഥ് ഷിന്ദേ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തതിന് പിന്നാലെ ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മിഷന്‍ ശിവസേനയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം. ചിഹ്നം മരവിപ്പിച്ചതിന് പിന്നാലെ മൂന്നുപേരുകളും ചിഹ്നങ്ങളും അടങ്ങിയ പട്ടിക സമര്‍പ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. സമര്‍പ്പിക്കുന്ന പേരുകളില്‍നിന്നും ചിഹ്നങ്ങളില്‍നിന്നും ഒരോന്നുവീതം ഇരുകൂട്ടര്‍ക്കും അനുവദിക്കാനാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം.തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരുപക്ഷത്തിനും പുതിയപേരുകള്‍ തിരഞ്ഞെടുക്കേണ്ടി വരുന്നത്. 1989-ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നം ലഭിക്കുന്നത്. അതിന് മുന്‍പ് വാളും പരിചയും, തെങ്ങ്, റെയില്‍വേ എന്‍ജിന്‍ തുടങ്ങിയ ചിഹ്നങ്ങളിലാണ് ശിവസേന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. ഏക്‌നാഥ് ഷിന്ദേയും സംഘവും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ അവകാശത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. ഉദ്ധവ് താക്കറേ പക്ഷം ശുഷ്‌കമാണെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ പിന്തുണയില്ലെന്നുമാണ് ഷിന്ദേ പക്ഷത്തിന്റെ വാദം.

അവകാശവാദം തെളിയിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് എട്ടോടെ എം.എല്‍.എമാരുടെയും സംഘടനാപരവുമായ പിന്തുണ വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ഉദ്ധവാ താക്കറേ-ഏക്‌നാഥ് ഷിന്ദേ പക്ഷങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താക്കറേ പക്ഷത്തിന്റെ അഭ്യര്‍ഥന പ്രകാരം, രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഏഴിലേക്ക് പിന്നീട് നീട്ടി. അതിനിടെ, ഒക്ടോബര്‍ നാലിന് അമ്പും വില്ലും ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്ദേ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു അവരുടെ നീക്കം.

Content Highlights: trishul or rising sun; uddhav thackeray faction submits symbol choices


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented