Tripura chief minister Biplab Kumar | Photo: PTI
അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ് രോഗികള്‍ അശ്രദ്ധ മൂലം മരിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ മന്ത്രിമാരെ നിരീക്ഷണത്തിനായി വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് ആശുപത്രിയായ ഗോവിന്ദ് ബല്ലഭ് പന്ത് (ജിബിപി) ആശുപത്രിയിലാകും മന്ത്രിമാരെ നിരീക്ഷണത്തിനായി വിന്യസിക്കുക.
" നിര്‍ഭാഗ്യവശാല്‍, നമ്മുടെ സംസ്ഥാനത്ത് കോവിഡ് മരണ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അശ്രദ്ധമൂലം ആരും മരിക്കരുത്. എന്നാല്‍ അശ്രദ്ധ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രിമാരെ ആശ്രുപത്രിയില്‍ വിന്യസിക്കും." - നിയമമന്ത്രി രത്തന്‍ ലാല്‍ നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ശ്രവ സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് കുഞ്ഞ് മരിച്ചതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. കുട്ടിയുടെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് കുഞ്ഞിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 134 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 13,836 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,483 പേരും രോഗമുക്തരായി.
Content Highlights: Tripura ministers to stay at Covid hospital to prevent deaths by negligence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..