ബിപ്ലബ് ദേബ് പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം


ബിപ്ലബ് കുമാർ ദേബ് | Photo: PTI

അഗര്‍ത്തല: മാധ്യമപ്രവര്‍ത്തകര്‍ക്ക് മാപ്പു നല്‍കില്ല എന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധ സൂചകമായി ത്രിപുരയിലെ മാധ്യമപ്രവര്‍ത്തകര്‍ ഗാന്ധിജയന്തി ദിനത്തില്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചെത്തി. സെപ്റ്റംബറില്‍ മുഖ്യമന്ത്രി നടത്തിയ ഭീഷണിയുടെ സ്വരമുള്ള പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവും മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടു വെച്ചു.

എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരുമടങ്ങുന്ന ത്രിപുര അസംബ്ലി ഓഫ് ജേണലിസ്റ്റ്‌സ് എന്ന മാധ്യമസംഘടനയാണ് പ്രതിഷേധവുമായി രംഗത്ത്. സെപ്റ്റംബര്‍ 11-ന് സബ്‌റൂമിലാണ് സംഭവമുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് വ്യാപനത്തെ കുറിച്ച് തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും അവര്‍ക്ക് താനൊരിക്കലും മാപ്പു നല്‍കില്ലെന്നും ബിപ്ലബ് ദേവ് പ്രസ്താവിച്ചിരുന്നു. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ അവശ്യനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, വാര്‍ത്താ വിനിമയ-വിതരണ മന്ത്രി, പ്രസ് കൗണ്‍സില്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള സമാനസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് തങ്ങള്‍ വിഷയത്തില്‍ ഭീമഹര്‍ജി സമര്‍പ്പിച്ചതായി എഒജെ ചെയര്‍മാന്‍ സുബല്‍ കുമാര്‍ ഡേ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധമാണ് തങ്ങള്‍ നടത്തുന്നതെന്നും സംഘടനയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കണമെന്നും സുബല്‍ കുമാര്‍ ഡേ വ്യക്തമാക്കി.

Content Highlights: Tripura Journalists Protest Against Chief Minister's Won't Forgive Comment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented