മൊബഷർ അലി ബിജെപിയിൽ ചേർന്നപ്പോൾ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ചൂടു പിടിക്കുന്നതിനിടെ ത്രിപുരയിലെ പ്രതിപക്ഷ ക്യാമ്പിൽ ചോർച്ച. സി.പി.എമ്മിന്റെ നിയമസഭാംഗം മൊബഷർ അലി, തൃണമൂൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ സുബാൽ ഭൗമിക് എന്നിവർ ബി.ജെ.പി.യിൽ ചേർന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് ബി.ജെ.പി.യിൽ ചേർന്നതെന്ന് ഇരുവരും പറഞ്ഞു. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ. ആയ മൊബഷർ ഇതേ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും. കൈലാഷഹർ മണ്ഡലത്തെച്ചൊല്ലി പാർട്ടിയുമായി ഉടലെടുത്ത തർക്കത്തെത്തുടർന്നാണ് മുബഷർ ബി.ജെ.പി.യിൽ ചേർന്നത്.
ത്രിപുരയിൽ പുതുതായി രൂപമെടുത്ത സി.പി.എം.-കോൺഗ്രസ് സഖ്യം ധാരണ അനുസരിച്ച് കൈലാഷഹർ മണ്ഡലം ഇക്കുറി കോൺഗ്രസിനാണ് നൽകിയത്. തീരുമാനം അംഗീകരിക്കുന്നുവെന്നാണ് മുബഷർ കഴിഞ്ഞദിവസം പ്രതികരിച്ചതെങ്കിലും അണിയറയിൽ ബി.ജെ.പി.യുമായി ചർച്ച ആരംഭിച്ചിരുന്നു.
Content Highlights: Tripura CPM MLA switches over to saffron, likely to get BJP ticket
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..