ത്രിപുരയില്‍ CPM MLAയും കോണ്‍ഗ്രസ് നേതാവും ബിജെപിയിലേക്ക്; ആരുമായും സഖ്യത്തിനില്ലെന്ന് പ്രദ്യോത്


1 min read
Read later
Print
Share

മൊബഷര്‍ അലിയുടെ സിറ്റിങ് സീറ്റ് സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച സി.പി.എം.- കോണ്‍ഗ്രസ് സംഖ്യത്തിന് തിരിച്ചടിയായി സി.പി.എം. എം.എല്‍.എ. ബി.ജെ.പിയിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇദ്ദേഹത്തിനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നേക്കും. കൈലാഷഹര്‍ എം.എല്‍.എയായ മൊബഷര്‍ അലിയും കോണ്‍ഗ്രസ് നേതാവ് ബില്ലാല്‍ മിയയുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുള്ളത്.

ബൊക്‌സാനഗറില്‍ നിന്നും രണ്ടുവട്ടം എം.എല്‍.എയായിരുന്നു ബില്ലാല്‍ മിയ. ഇരുപാര്‍ട്ടികളുടേയും സംസ്ഥാനത്തെ മുതിര്‍ന്ന ന്യൂനപക്ഷ മുഖങ്ങളാണ് ഇരുവരും. മൊബഷര്‍ അലിയുടെ സിറ്റിങ് സീറ്റ് സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു.

ചര്‍ച്ചകള്‍ക്കായി മൊബഷര്‍ അലി ഡല്‍ഹിയിലെത്തി. കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി സംസ്ഥാനത്തുനിന്നുള്ള ഒരു ബി.ജെ.പി. നേതാവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. മൊബഷര്‍ അലിക്ക് അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി. വാഗ്ദാനം ചെയ്തതതായാണ് സൂചന.

അതേസമയം, ത്രിപുര വിഭജിച്ച് വിശാല തിപ്രലാന്‍ഡ് എന്ന ആവശ്യമുന്നയിക്കുന്ന ഗോത്രവര്‍ഗ പാര്‍ട്ടി തിപ്ര മോത്ത തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മനാണ് ഇക്കാര്യം അറിയിച്ചത്. തിപ്ര മോത്ത പാര്‍ട്ടിയുമായി ബി.ജെ.പിയും ഇടത്- കോണ്‍ഗ്രസ് മുന്നണിയും സഖ്യത്തിന് ശ്രമിച്ചിരുന്നു. ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായും പ്രദ്യോത് ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍, വിശാല തിപ്രലാന്‍ഡ് എന്ന തങ്ങളുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയാനാണ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോയതെന്ന് പ്രദ്യോത് പറഞ്ഞു. രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ആരും തയ്യാറായിട്ടില്ല. അതിനാല്‍ ആരുമായും തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ല. തനിക്കൊപ്പമുള്ളവരെ വഞ്ചിക്കാന്‍ കഴിയില്ല. തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: tripura cpim mla congress leader join bjp tipra motha Pradyot Bikram Manikya Deb Barma no alliance

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented