അഗര്‍ത്തല:  ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിപ്ലബിന്റെ സമീപകാലത്തെ വിവാദപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിളിപ്പിച്ചിരിക്കുന്നത്.

മേയ് രണ്ടാം തിയ്യതി ഡല്‍ഹിയിലെത്തി ബിപ്ലബ് പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കാണുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അറിയിച്ചു.

മഹാഭാരതകാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു, മുന്‍ ലോക സുന്ദരി ഡയാന ഹെയ്ഡന് 'ഇന്ത്യന്‍ സൗന്ദര്യമില്ല', സിവില്‍ എന്‍ജിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം തുടങ്ങി സമീപകാലത്ത് ബിപ്ലബ് നടത്തിയ പല പരാമര്‍ശങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതുറന്നത്. കഴിഞ്ഞമാസമാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

content highlights: Tripura cm biplab kumar deb summoned to delhi by pm over controversial statements