ത്രിപുരയില്‍ 'പഴയ പെന്‍ഷന്‍'വാഗ്ദാനം;കേരളത്തില്‍ ആദ്യം നടപ്പാക്കൂ,CPM-നെ വെല്ലുവിളിച്ച് രാജ്‌നാഥ്


രാജ്‌നാഥ് സിങ്, പ്രതീകാത്മക ചിത്രം | Photo: Mathrubhumi

അഗര്‍ത്തല: കോണ്‍ഗ്രസിനേയും സി.പി.എമ്മിനേയും കടന്നാക്രമിച്ച് ത്രിപുരയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തവിധം ഉപയോഗശൂന്യമായ സംഗീതോപകരണങ്ങളാണ് ഇരുപാര്‍ട്ടികളുമെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു. വെസ്റ്റ് അഗര്‍ത്തലയില്‍ ബി.ജെ.പിയുടെ വിജയ് സങ്കല്‍പ്പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ത്രിപുരയിലെ ഒരുപാര്‍ട്ടി ഓടക്കുഴലും മറ്റൊരു പാര്‍ട്ടി സിത്താറുമാണ്. കോണ്‍ഗ്രസ് നിറയെ തുളകള്‍ വീണ ഓടക്കുഴലാണ്. കമ്പി പൊട്ടിയ സിത്താറാണ് സി.പി.എം. രണ്ടിലും സംഗീതമൊന്നും അവശേഷിക്കുന്നില്ല.'- രാജ്‌നാഥ് സിങ് പറഞ്ഞു.

സി.പി.എം. ഭരണകാലത്ത് സംസ്ഥാനത്ത് ഭയവും പട്ടിണിയും അഴിമതിയും സര്‍വസാധാരണമായിരുന്നു. ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷമാണ് നല്ലതിന് വേണ്ടിയുള്ള മാറ്റങ്ങളുണ്ടായത്. അഞ്ച് വര്‍ഷം അവസരം നല്‍കിയപ്പോള്‍ ത്രിപുരയുടെ മുഖച്ഛായ മാറ്റി. ഇനിയും അഞ്ച് വര്‍ഷം തന്നാല്‍ ഏറ്റവും മികച്ച സംസ്ഥാനമാക്കും. ഭരണത്തിലിരുന്നപ്പോള്‍ പാവപ്പെട്ടവരെ സി.പി.എം. ചൂഷണം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. ത്രിപുരയില്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത സി.പി.എം. ആദ്യമത്‌ ഭരണത്തിലുള്ള കേരളത്തില്‍ നടപ്പാക്കി കാണിക്കട്ടേയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സ്ഥാനാര്‍ഥികളില്‍ 45 പേര്‍ കോടിപതികള്‍, 41 പേര്‍ക്ക് ക്രിമിനല്‍ കേസ്

ത്രിപുരയില്‍ മത്സരിക്കുന്ന 259 പേരില്‍ 45 പേര്‍ കോടിപതികളെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കോടിപതികളായ സ്ഥാനാര്‍ഥികളുള്ള പാര്‍ട്ടി ഭരണകക്ഷിയായ ബി.ജെ.പിയാണ്‌. പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മ്മന്റെ തിപ്രമോത്തയുടെ ഒമ്പത് പേരും സി.പി.എമ്മില്‍ ഏഴ് പേരും കോടിപതികളാണ്. കോണ്‍ഗ്രസില്‍ ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നാലുപേരും സ്വതന്ത്രരില്‍ രണ്ടുപേരുമാണ് മറ്റ് അതിസമ്പന്നര്‍.

നിലവിലെ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് ദേവ് വര്‍മ്മയാണ് അതിസമ്പന്നരായ സ്ഥാനാര്‍ഥികളില്‍ ഒന്നാമന്‍. 15.58 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ബര്‍ദോവാലിയില്‍ നിന്ന് ജനവിധി തേടുന്ന നിലവിലെ മുഖ്യമന്ത്രി മണിക് സാഹയുടെ ആകെ സമ്പാദ്യം 13.90 കോടി രൂപയുടേതാണ്. തിപ്രമോത്തയുടെ അഭിജിത്ത് സര്‍ക്കാരാണ് സമ്പന്നരില്‍ മൂന്നാമന്‍, 12.57 കോടിയുടെ സ്വത്തുക്കള്‍.

ആകെ സ്ഥാനാര്‍ഥികളില്‍ 16 ശതമാനാണ് ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍. 2018ലെ തിരഞ്ഞെടുപ്പില്‍ 297 ആകെ സ്ഥാനാര്‍ഥികളില്‍ 22 പേരായിരുന്നു ക്രിമിനല്‍ കേസ് പ്രതികള്‍. ഇത്തവണയത് 41 ആണ്. ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം കുറഞ്ഞപ്പോള്‍, ക്രിമിനല്‍ കേസ് ഉള്ളവരുടെ എണ്ണം വര്‍ധിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 54 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകളുണ്ട്. ബി.ജെ.പിയുടെ 55 സ്ഥാനാര്‍ഥികളില്‍ ഒമ്പത് പേരാണ് ക്രിമിനല്‍ കേസ് പ്രതികള്‍. 43 ഇടത് മുന്നണി സ്ഥാനാര്‍ഥികളില്‍ ഒമ്പത് പേരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളത്.

65 ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവരും 12-ാം ക്ലാസ് യോഗ്യതയുള്ള 55 പേരും പത്താം ക്ലാസ് യോഗ്യതയുള്ള 39 പേരും ഫെബ്രുവരി 16-ന് ജനവിധി തേടും. എട്ടാം ക്ലാസ് പാസായ 36 പേരും അഞ്ചാം ക്ലാസ് പാസായ ഒമ്പത് പേരും മത്സരരംഗത്തുണ്ട്.

Content Highlights: Tripura Assembly polls: Congress a flute with holes, CPI(M) sitar with broken strings, says Rajnath

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented