ഉറങ്ങിയുറങ്ങി നേടിയത് അഞ്ച് ലക്ഷം; ഇന്ത്യയുടെ ആദ്യത്തെ 'സ്ലീപ്പ് ചാമ്പ്യനാ'യി ത്രിപര്‍ണ


ത്രിപർണ ചക്രവർത്തി | Image Courtesy: Video posted by: https://www.facebook.com/wakefitco

കൊല്‍ക്കത്ത: നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ഉറങ്ങാതെ അധ്വാനിക്കണമെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ ഉറങ്ങിയുറങ്ങി, അതും മണിക്കൂറുകളോളം ഉറങ്ങി ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സാധിക്കുമോ? സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് കൊല്‍ക്കത്തക്കാരി ത്രിപര്‍ണ ചക്രവര്‍ത്തി. ഇന്ത്യയുടെ ആദ്യത്തെ സ്ലീപ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ത്രിപര്‍ണ.

കിടക്ക നിര്‍മാണ കമ്പനിയായ വേക്ക് ഫിറ്റാണ് ഈ ഉറക്കമത്സരത്തിന്റെ സംഘാടകര്‍. ഇന്റേണ്‍ഷിപ്പ് പരിപാടി ആയാണ് മത്സരം സംഘടിപ്പിച്ചത്. ഇരുപത്താറുകാരിയായ ത്രിപര്‍ണയ്ക്ക് മത്സരത്തില്‍ ജയിച്ചതിലൂടെ അഞ്ചുലക്ഷം രൂപ സമ്മാനവും ലഭിച്ചു. ഓഗസ്റ്റ് 24-നാണ് ദ വേക്ക് ഫിറ്റ് സ്ലീപ് ഇന്റേണ്‍ഷിപ്പ് സീസണ്‍-2, 2021 ബാച്ചിന്റെ വിജയിയായി ത്രിപര്‍ണയെ വേക്ക്ഫിറ്റ് പ്രഖ്യാപിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്റേണുകള്‍ക്കായി ചില നിബന്ധനയും വേക്ക് ഫിറ്റ് വെച്ചിരുന്നു. അതിങ്ങനെ: നൂറുദിവസം, തുടര്‍ച്ചയായി രാത്രി ഒന്‍പതു മണിക്കൂര്‍ തടസ്സങ്ങളില്ലാതെ ഉറങ്ങണം. നൂറാംദിവസം രാത്രി മത്സരിക്കാനുണ്ടായിരുന്നത് നാലു മത്സരാര്‍ഥികളായിരുന്നു. 95 ശതമാനം നിദ്രാക്ഷമത (sleep efficiency) പ്രകടിപ്പിച്ചാണ് ത്രിപര്‍ണ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.

അവസാന ഘട്ടംവരെ എത്തിയ മത്സരാര്‍ഥികള്‍ക്ക് കമ്പനി ഓരോലക്ഷം രൂപ സ്റ്റൈപന്‍ഡായി നല്‍കിയിട്ടുമുണ്ട്. ഇന്റേണുകള്‍ നന്നായി ഉറങ്ങാന്‍ നിദ്രാ വിദഗ്ധ (sleep experts) രുമായി കൗണ്‍സിലിങ് സെഷനുകള്‍, ഫിറ്റ്‌നസ് എക്‌പേര്‍ട്ടുകളുടെ സഹായം തുടങ്ങിയവയും വേക്ക് ഫിറ്റ് നല്‍കിയിരുന്നു.

വേക്ക്ഫിറ്റിന്റെ ഉറക്കമത്സരത്തിന്റെ ആദ്യ സീസണില്‍ 1.75 ലക്ഷം പേരാണ് പങ്കെടുക്കാന്‍ അപേക്ഷിച്ചതെന്ന് ദ ഗുവാഹത്തി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ സീസണ്‍ ആയപ്പോഴേക്കും അപേക്ഷകരുടെ എണ്ണം വീണ്ടും കുതിച്ചുയര്‍ന്നു. 5.5 ലക്ഷത്തില്‍ അധികം പേരാണ് ഇത്തവണ അപേക്ഷിച്ചത്. മൂന്നാമത്തെ സീസണിന് വേക്ക്ഫിറ്റ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുമുണ്ട്.

Content Highlights: triparna becomes indias first sleep champion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented