ഡല്‍ഹി കലാപം: 'ബിജെപി ഛി, ഛി' കാമ്പയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്


ബുനിയാദ്പുര്‍ (പശ്ചിമ ബംഗാള്‍): ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ ബംഗാളില്‍ പ്രത്യേക പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 'ബിജെപി ഛി, ഛി' (ബിജെപി അയ്യേ, അയ്യേ) എന്ന പേരിലുള്ള പ്രതിഷേധ പരിപാടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

'ഡല്‍ഹിയില്‍ നടന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച 'ബിജെപി ഛി, ഛി' എന്ന പേരില്‍ പ്രതിഷേധ പരിപാടി നടക്കും. പുറത്തുനിന്ന് ആളെ ഇറക്കിയാണ് ഡല്‍ഹിയില്‍ നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നൊടുക്കിയത്. ബിജെപിയാണ് ഇതിന് ഉത്തരവാദി. അതുകൊണ്ട് ഡല്‍ഹിയില്‍ നടന്ന കൂട്ടക്കുരുതിക്ക് ബിജെപി മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ വെള്ളിയാഴ്ച 'ബിജെപി ചീ ചീ' എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്', മമത ബാനര്‍ജി പറഞ്ഞു.

ശവശരീരങ്ങളുടെ കൂമ്പാരമാണ് ഡല്‍ഹിയില്‍ കാണുന്നത്. ആയിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്മായി. നിരവധി പേര്‍ക്ക് കുടുംബാംഗങ്ങളെ നഷ്ടമായി. ഇപ്പോഴും 700 ഓളം പേരെ കാണാനില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളില്‍നിന്ന് അറിയാന്‍ കഴിയുന്നത്. നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്, മമത ചൂണ്ടിക്കാട്ടി.

വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ ചവറുകൂനയാണ് ബിജെപി. അങ്ങനെയുള്ളവര്‍ക്ക് ഈ രാജ്യത്ത് ഇടമില്ല. അവര്‍ ആദ്യം ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കട്ടെ. അതുകഴിഞ്ഞ് ബംഗാളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം, മമത പറഞ്ഞു.

Content Highlights: Trinamool to launch ''BJP chi chi'' campaign in Bengal, Mamata Banerjee

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented