തൃണമൂല്‍ MLAയുടെ ഭാര്യയ്ക്ക് 1 കോടി ലോട്ടറിയടിച്ചു; വിവാദം, കള്ളപ്പണം വെളുപ്പിക്കലെന്ന് ബിജെപി


ലോട്ടറി കമ്പനിയായ 'ഡിയര്‍ ലോട്ടറി'യുടെ പത്രപരസ്യം പ്രകാരം ഓഗസ്റ്റ് 31നാണ് എംഎല്‍എയുടെ ഭാര്യ സമ്മാനാര്‍ഹയായ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.

വിവേക് ഗുപ്ത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയ്ക്ക് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചതിന് പിന്നാലെ ആരോപണവുമായി ബിജെപി രംഗത്ത്. ജൊറാസങ്കോ മണ്ഡലത്തില്‍ നിന്നുള്ള വിവേക് ഗുപ്തയുടെ ഭാര്യ രുചിക ഗുപ്തയ്ക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ഭരണകക്ഷി എം.എല്‍.എയുടെ ഭാര്യക്ക് ലോട്ടറിയടിച്ചത് ബംഗാളില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂലിന്റെ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് ബി.ജെ.പി ആരോപിച്ചു.

'ഡിയര്‍ ലോട്ടറി'യുടെ പത്രപരസ്യം പ്രകാരം ഓഗസ്റ്റ് 31നാണ് എംഎല്‍എയുടെ ഭാര്യ സമ്മാനാര്‍ഹയായ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ലോട്ടറി കമ്പനിയും തൃണമൂലും തമ്മില്‍ ബന്ധമുണ്ടെന്ന് ലോട്ടറി പരസ്യം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.'കള്ളപ്പണം വെളുപ്പിക്കാന്‍ എളുപ്പമാര്‍ഗം ലോട്ടറിയാണ്. സാധാരണക്കാര്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. എന്നാല്‍ ബമ്പറടിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കാണ്. ആദ്യം അനുബ്രത മൊണ്ടലിന് ജാക്‌പോട്ട് അടിച്ചു. ഇപ്പോള്‍ എം.എ.യുടെ ഭാര്യ ഒരു കോടി നേടി. സാധാരണക്കാര്‍ തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ഇത്തരം ടിക്കറ്റുകളില്‍ മുടക്കുന്നു. തൃണമൂല്‍ നേതാക്കള്‍ ഇതിന്റെ ലാഭം സ്വന്തമാക്കുന്നു, സുവേന്ദു അധികാരി ആരോപിച്ചു.

ലോട്ടറി കമ്പനിയും തൃണമൂലും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ച് 2021 നവംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് താന്‍ കത്തയച്ചുവെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ലോട്ടറിയടിച്ച തുക ഉപയോഗിക്കുമെന്ന് ഒന്നാം സമ്മാനം സ്വന്തമാക്കിയ രുചിക ഗുപ്ത പറഞ്ഞു. ഒരു വ്യക്തിയെ ലക്ഷ്യം വയ്ക്കുന്നത് വളരെ ദൗര്‍ഭാഗ്യകരവും ലജ്ജാവഹവുമാണെന്ന് ഇവരുടെ ഭര്‍ത്താവും എം.എല്‍.എയുമായ വിവേക് ഗുപ്ത വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരിച്ചു.

'എന്റെ ഭാര്യ കുറ്റക്കാരിയാണെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ കുറ്റം ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് നടപടിയെടുക്കണമെങ്കില്‍, ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനങ്ങള്‍ നേടിയ എല്ലാവര്‍ക്കുമെതിരെ അത് ചെയ്യണം. വീട്ടിലേക്ക് വന്നേക്കാമെന്ന് പറഞ്ഞുകൊണ്ട് എനിക്ക് ഇ.ഡിയുടെ ഫോണ്‍ വന്നിരുന്നു. അവര്‍ക്ക് അധികാരമുള്ളതിനാല്‍ അവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു', വിവേക് ഗുപ്ത പറഞ്ഞു.

ഓരോ ആഴ്ചയും ആര്‍ക്കെങ്കിലും ലോട്ടറി അടിക്കുമെന്നും ചിലപ്പോള്‍ വിജയിക്ക് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടാകാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ഇതില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: TMC MLA’s wife wins rupees one crore lottery and political row erupts in Bengal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented