Image Credit: PTI
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നൂറു കണക്കിന് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി ആരോപണമുന്നയിച്ച് ഫെയ്‌സ്ബുക്കിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കത്ത്. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഫെയ്‌സ്ബുക്കിനെഴുതിയ കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരക് ഒബ്രയാന്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 31-ന് ഫെയ്‌സ്ബുക്കിനെഴുതിയ കത്തില്‍ നീക്കം ചെയ്ത അക്കൗണ്ടുകളുടെയും നമ്പറുകളുടെയും പട്ടികയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് വയലേഷന്‍ ആരോപിച്ചാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുന്നത്.
ബംഗാളിലെ ഫെയ്‌സ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്നത് ഫെയ്‌സ്ബുക്കും ബി.ജെ.പിയും തമ്മിലുളള ബന്ധമാണ് വെളിവാക്കുന്നതെന്നും ഫെ്‌യ്‌സ്ബുക്കിനെഴുതിയ മറ്റൊരു കത്തില്‍ ഒബ്രയാന്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി. അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഫെയ്‌സ്ബുക്ക് മേധാവിക്ക് കത്തയച്ചിരുന്നു.
ഫെയ്‌സ്ബുക്ക് ഇന്ത്യ വിവാദം ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ കത്ത്.
Content Highlights:Trinamool Congress writes to Facebook alleging that hundreds of accounts were banned
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..