മഹുവ മൊയിത്ര - Photo - PTI
കൊല്‍ക്കത്ത: കാളീ ദേവിയെക്കുറിച്ച് മഹുവ മൊയ്ത്ര എം.പി നടത്തിയ പരാമര്‍ശത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം.
'മഹുവയുടേത് വ്യക്തിപരമായ അഭിപ്രായമാണ്, പാര്‍ട്ടി ആ അഭിപ്രായത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പരാമര്‍ശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു', തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
കാളിയെന്നാല്‍ തന്റെ സങ്കല്പത്തില് മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്റെ ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു മഹുവ മൊയ്ത്രയുടെ പരാമര്‍ശം.
ഇന്ത്യാ ടുഡെയുടെ പരിപാടിയില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു മഹുവ. കാളിദേവി പുകവലിക്കുന്നതായി ചിത്രീകരിച്ച ഡോക്യുമെന്ററി പോസ്റ്ററിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മഹുവ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലീന മണിമേഖല സംവിധാനം ചെയ്ത 'കാളി' എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് പ്രതികരണവുമായി മഹുവ മൊയ്ത്ര ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..