KSRTC-യില്‍ ശമ്പളം വൈകിയത് പണിമുടക്കുമൂലം, മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല- ആന്റണി രാജു


മന്ത്രി ആന്റണി രാജു| Photo: Mathrubhumi

തിരുവനന്തപുരം: പണിമുടക്ക് നടത്തിയതുകൊണ്ടാണ് ശമ്പളം പത്താം തീയതി നൽകാൻ സാധിക്കാതിരുന്നതെന്ന നിലപാട് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സി.ഐ.ടി.യു.വുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പൊതുമേഖലാ സ്ഥാപനത്തിനും അവയുടെ ശമ്പളം നൽകാനുള്ള തുക മുഴുവൻ സർക്കാരിന് നൽകാൻ സാധിക്കില്ല എന്നത് സർക്കാരിന്റെ പൊതുവായ നയമാണ്. ഏതെങ്കിലും ഒരു മന്ത്രി ഇത് വ്യക്തിപരമായി എടുക്കുന്ന തീരുമാനമല്ല, കൂട്ടായിട്ട് എടുത്ത തീരുമാനമാണ്. മന്ത്രിമാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡും ഇന്ധന വിലവർധനവും കൂടി വന്നപ്പോൾ കെഎസ്ആർടിസി പോലെയുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ താളം തെറ്റിയെന്നും അതിന് പണിമുടക്ക് ഒരു പരിഹാരമല്ലെന്നും കൂട്ടായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാത്ത വിധത്തിൽ എങ്ങനെ കൂടുതൽ ധനസമാഹരണം നടത്താമെന്നും ചെലവു കുറച്ച് അഞ്ചാം തീയതിക്കുള്ളിൽ എങ്ങനെ ശമ്പളം കൊടുക്കാൻ സാധിക്കുമെന്നും ചർച്ചചെയ്യേണ്ടതുണ്ട്.

ഏതാനും മാസങ്ങൾക്കുള്ളിൽ കെഎസ്ആർടിസിയുടെ സാമ്പത്തികനില ഭദ്രമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയുണ്ട്. കൂട്ടായി പരിശ്രമിച്ച് പ്രതിവിധി കണ്ടെത്തുന്നതിന് പകരം പരസ്പരം കുറ്റപ്പെടുത്തി, പഴിചാരി, ആരോപണങ്ങൾ ഉന്നയിച്ച് ഇതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. യാഥാർത്ഥ്യ ബോധ്യത്തോടെ വസ്തുതാപരമായി കാര്യങ്ങൾ കണ്ട് എല്ലാവരും ചേർന്ന് ആലോചിച്ച് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Content Highlights: transport minister press meet about the ksrtc salary issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022

Most Commented