ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് കൈമാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഈ മാസം 22-ന് പരിഗണിക്കും.
പൗരത്വ നിയമ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരായി 60 ഓളം ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഈ മാസം 22-ന് ഈ ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്.
ഇതിനിടയിലാണ് വിവിധ ഹൈക്കോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
Content Highlights: Transfer of anti-CAA pleas from High Courts: Supreme Court to hear Centre’s petition on January 22
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..