Screengrab : Twitter Video
പുണെ: മഹാരാഷ്ട്രയില്‍ ബാരാമതി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പരിശീലനവിമാനം നിയന്ത്രണം വിട്ട് പാടത്ത് ഇടിച്ചിറങ്ങി. പുണെയിലെ കദ്ബന്‍വാഡിയില്‍ തിങ്കളാഴ്ച രാവിലെ 11.20 നും 11.25 നും ഇടയ്ക്കാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന വനിതാപൈലറ്റ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
കാര്‍വര്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ പരിശീലനസ്ഥാപത്തിന്റേതാണ് വിമാനം. 3,200 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനമാണ് പെട്ടെന്ന് നിയന്ത്രണം വിട്ട് പാടത്തേക്ക് ഇടിച്ചിറങ്ങിയത്. നിത്യേനയുള്ള പരിശീലനപറക്കലിലായിരുന്നു വിമാനത്തിലുണ്ടായിരുന്ന ഭവിക റാത്തോഡ്(22). ഭവികയെ നവ്ജീവന്‍ ആശുപത്രിയിലേക്ക് മാറ്റി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
അപകടമുണ്ടായ ഉടനെ തന്നെ പ്രദേശവാസികള്‍ എത്തി വിമാനത്തില്‍ നിന്ന് പൈലറ്റിനെ പുറത്തെത്തിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനം ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. കാര്‍വര്‍ അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തി. വിമാനാപകടത്തിന്റെ കാരണത്തെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.
Content Highlights: Trainee woman pilot escapes, aircraft crashes, Pune, Malayalam News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..