അപകടസ്ഥലത്ത് നിന്നുമുള്ള ദൃശ്യം | Photo:PTI
ഭൂവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി റെയിൽവേ ബോർഡ് ഓപ്പറേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അംഗം ജയ വർമ സിൻഹ. പ്രഥമിക അന്വേഷണത്തിൽ സിഗ്നൽ സംവിധാനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി അവർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടാകുന്നത്. ദുരന്തത്തിൽ 275 പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ജയ വർമ സിൻഹ പറഞ്ഞു. കോറമണ്ഡൽ എക്സ്പ്രപസ് മാത്രമാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറിൽ 128 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിനെന്നും അവർ വ്യക്തമാക്കി.
ചരക്കു തീവണ്ടി പാളം തെറ്റിയിട്ടില്ലെന്ന് ജയ വർമ സിൻഹ പറഞ്ഞു. ചരക്കുതീവണ്ടിയിൽ ഇരുമ്പയിര് ഉണ്ടായത് അപകടത്തെ കൂടുതൽ രൂക്ഷമാക്കി. ഇത് മരണസംഖ്യ ഉയർത്തുന്നതിനും ഗുരുതരമായി പരിക്കേൽക്കുന്നതിനും കാരണമായി. അപകടത്തിൽ ഏറ്റവുമധികം പരിക്കേറ്റതും കോറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കാർക്കായിരുന്നു. പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികൾ സമീപത്തെ ട്രാക്കിലൂടെ കടന്നുപോകുകയായിരുന്ന യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിക്കുകയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
റെയിൽവേയുടെ ഹെൽപ് ലെെൻ നമ്പറായ 139-ൽ ബന്ധപ്പെടാവുന്നതാണ്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ കഴിയുന്നത്ര ആളുകളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് നമ്പറിൽ ബന്ധപ്പെടാം. അവർക്ക് കാണാനുള്ള അവരമൊരുക്കുമെന്നും ഇതിന് ആവശ്യമായ ചെലവുകളെല്ലാം റെയിൽവേ എറ്റെടുക്കുമെന്നും ജയ വർമ സിൻഹ കൂട്ടിച്ചേർത്തു.
Content Highlights: train was traveling at high speed of preliminary investigation shows signal issue says railway


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..