ശുചിമുറിയില്‍ മൃതദേഹവുമായി ട്രെയിന്‍ യാത്രതുടര്‍ന്നത് 900 കിലോമീറ്റര്‍; കണ്ടെത്തിയത് 3 ദിവസം കഴിഞ്ഞ്


പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി

ന്യൂ ഡല്‍ഹി: ശുചിമുറിയില്‍ മൃതദേഹമുള്ളതറിയാതെ ഉത്തരേന്ത്യയിലൂടെ ട്രെയിന്‍ യാത്ര തുടര്‍ന്നത് 900 കിലോമീറ്റര്‍. സഹര്‍സാ-അമൃത്സര്‍ ജനസേവാ എക്‌സ്പ്രസ്സില്‍ ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പുരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. യാത്രക്കാര്‍ ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പട്ടതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ അഞ്ചു മണിക്കൂറോളം വൈകി.

മരിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ലെന്നും ട്രെയിന്‍ യാര്‍ഡില്‍ കിടക്കുന്ന സമയത്ത് കയറിയതായാണ് കരുതുന്നതെന്നും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ റാം സഹായ് വ്യക്തമാക്കി. മൃതശരീരം കണ്ടെത്തുന്നതിന് മൂന്നു നാലു ദിവസം മുന്‍പേ ഇയാള്‍ മരിച്ചതായാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



മരണത്തിന് മുന്‍പ് ഇദ്ദേഹം ബോധം നഷ്ടപ്പെട്ടിരുന്നതായി റെയില്‍വെ ഡോക്ടര്‍ സഞ്ചയ് റായും വ്യക്തമാക്കി. മരിച്ച വ്യക്തിയെ തിരിച്ചറിയാനായി ബീഹാര്‍ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ റെയില്‍വേ പോലീസ് പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.

Content Highlights: Train Travels 900 Km Across Bihar, UP With Corpse In Toilet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented