Photo: ANI Twitter
ദെഹ്റാദൂണ്‍: യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി. ഡല്‍ഹിയിൽ നിന്നും ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസാണ് പിന്നിലേക്ക് സഞ്ചരിച്ചത്. സാങ്കേതിക തകരാര്‍ മൂലമാണ് ട്രെയിന്‍ പിന്നിലേക്ക് സഞ്ചരിച്ചതാണ് റിപ്പോര്‍ട്ടുകള്‍. അമിത വേഗതയില്‍ പിന്നിലേക്കോടിയ ട്രെയിന്‍ ഖാട്ടിമ എന്ന സ്ഥലത്ത് ചെന്നാണ് നിന്നത്.
ട്രാക്കില്‍ നില്ക്കുന്ന മൃഗത്തെ ഇടിക്കാതിരിക്കാനായി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്നാണ് നിയന്ത്രണം വിട്ട ട്രെയിന്‍ പിന്നീലേക്ക് ഓടിയത്. ഖാത്തിമയില്‍ ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം യാത്രക്കാരെ തനക്പുരിലേക്ക് ബസില്‍ അയച്ചു.
Content Highlight; Train Rolls Backwards for 35 Kilometres
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..