പനാജി: എന്‍ജിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് വാസ്‌കോ ഡ ഗാമയില്‍നിന്ന് ഹൗറയ്ക്ക് പുറപ്പെട്ട അമരാവതി എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി.

ഗോവ റെയില്‍വെ സ്‌റ്റേഷന് സമീപത്തുവച്ചാണ് തീവണ്ടി എന്‍ജിന് തീപ്പിടിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ വക്താവ് പറഞ്ഞു.

അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. മറ്റൊരു എന്‍ജിന്‍ എത്തിച്ചശേഷമാണ് തീവണ്ടി യാത്ര തുടര്‍ന്നത്.