കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളംതെറ്റി അഞ്ചു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിക്കാനീര്‍-ഗുവഹാട്ടി എക്‌സ്പ്രസാണ് പാളംതെറ്റിയത്.

പട്‌നയില്‍നിന്ന് ഗുവഹാട്ടിയിലേക്ക് പോകുകയായിരുന്നു ട്രെയ്ന്‍. നാല് ബോഗികള്‍ പാളം തെറ്റുകയായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. റെയില്‍വേ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Content Highlights: Train Accident in North Bengal four bogies of the Bikaner Express train derailed