യുപിയില്‍ ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ആറ് കര്‍ഷകരെ കാണാതായി,13 പേര്‍ നീന്തി രക്ഷപ്പെട്ടു


അപകടവിവരമറിഞ്ഞ് നദിയ്ക്ക് സമീപം തടിച്ചുകൂടിയവർ | Screengrab : Twitter Video

ലഖ്‌നൗ: ഇരുപതിലധികം കര്‍ഷകരുമായി ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞു. 13 പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഹര്‍ദോയി ജില്ലയിലാണ് സംഭവം. പാലിയിലെ ഗര്‍ര നദിയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് ട്രാക്ടര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു.

വാഹനത്തില്‍ രണ്ട് ഡസനോളം പേരുണ്ടായിരുന്നതായി നീന്തി കരക്കെത്തിയവര്‍ പറഞ്ഞതായും അങ്ങനെയാണെങ്കില്‍ പത്തോളം പേരെ നദിയില്‍ കാണാതായിട്ടുണ്ടെന്നാണ് നിഗമനമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ അവിനാഷ് കുമാര്‍ വ്യക്തമാക്കി.

നദിയില്‍ വീണ ട്രാക്ടറെ കണ്ടെത്താനോ നദിയ്ക്ക് പുറത്തെത്തിക്കാനോ ഇതുവരെ സാധിച്ചിട്ടില്ലെന്നും വാഹനം ഉയര്‍ത്താന്‍ ക്രെയിനുകള്‍ തയ്യാറാണെന്നും പോലീസ് പറഞ്ഞു. പാലങ്ങള്‍ക്കടിയില്‍ വലകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത പ്രതികരണസേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Tractor-Trolley, Falls Into River, Uttarpradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented