ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ ഡല്‍ഹിയില്‍ ട്രാക്ടറിന് തീയിട്ട് പ്രതിഷേധം. ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന് സമീപമാണ് പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
പുലര്‍ച്ചെ 7.30-നാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഒരുസംഘം ആളുകള്‍ പഴയൊരു ട്രാക്ടറിന് തീയിട്ടത്. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യമാണ് മുഴക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്‍ നിയമമായി മാറുകയും ചെയ്തു. ഇതിനെതിരെ ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബില്ലുകള്‍ക്കെതിരെ സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍ സമരം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Courtesy: NDTV
Content Highlights: Tractor Set On Fire At India Gate In Delhi To Protest Farm Bills