ഷിംലയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് | Photo: PTI
ഷിംല: ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സംസ്ഥാന അതിര്‍ത്തിയായ പര്‍വാണുവില്‍ സഞ്ചാരികളുടെ വന്‍ തിരക്കും വാഹനക്കുരുക്കുമാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.
കോവിഡ് ഇ-പാസ് ഉള്ളവരെ മാത്രമാണ് പോലീസ് അതിര്‍ത്തിയിലൂടെ കടത്തിവിടുന്നത്. വടക്കേ ഇന്ത്യയില്‍ ചൂട് കൂടിയതോടെയാണ് ഇതിന് ശമനം തേടി ആളുകള്‍ ഷിംലയിലേക്ക് എത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിമാചല്‍ പ്രദേശില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. നിരോധനാജ്ഞ പിന്‍വലിച്ചു. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണ്ടെന്നുമാണ് പുതിയ നിര്‍ദേശം.
സംസ്ഥാനത്ത് ഇതുവരെ 19,85,50 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4777 പേരാണ് ചികിത്സയിലുള്ളത്.
Content Highlights: Tourists rush to Shimla as Himachal Pradesh eases Covid curbs, huge traffic at Parwanoo
Video Courtesy: The Tribune
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..