-
കശ്മീരില്‍ ഹിമപാതത്തില്‍ സൈനികരടക്കം എട്ടുപേര്‍ മരിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഹിമാലയ മേഖലയിലെ മഞ്ഞിടിച്ചിലുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹിമപാതവും കനത്ത മഞ്ഞുവീഴ്ചയും തണുപ്പും ജനജീവിതത്തേയും കാര്യമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ഹിമാചലില്‍ നിന്നുള്ള ഹിമപാതത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വലിയ മഞ്ഞുകട്ടകള്‍ റോഡിലൂടെ തെന്നിനീങ്ങുന്നതും യാത്രക്കാര്‍ രക്ഷതേടി ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഐആർഎസ് ഉദ്യോഗസ്ഥനായ നവീദ് ട്രമ്പോയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഹിമാചലിലെ പൂ, ടിങ്കു നല്ലാഹ്-ല്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വലിയ മഞ്ഞുക്കട്ടകള്‍ റോഡിലൂടെ തെന്നിനീങ്ങുന്നതാണ് കാഴ്ച. മഞ്ഞില്‍പ്പെടുന്ന വാഹനവും യാത്രികരും ദൃശ്യങ്ങളില്‍ കാണാം.
കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ദുരന്തനിവാരണ സേന ഹിമാചലില്‍ ജനുവരി 12 വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Content Highlights: Tourists Rush To Escape Avalanche On Himachal Road, Himachal Avalanche
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..