രവിശങ്കർ പ്രസാദ്| Photo: Mathrubhumi
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാൽ അവർക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. വ്യാപാരം നടത്താനും പണം സമ്പാദിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ നിങ്ങള്‍ ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും അനുസരിക്കണം- ചോദ്യോത്തരവേളയില്‍ സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കവേ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളെ ഞങ്ങള്‍ ഒരുപാട് ബഹുമാനിക്കുന്നു. സാധാരണക്കാരെ അവ ശാക്തീകരിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നിരുന്നാലും വ്യാജവാര്‍ത്തകളും അക്രമവും പരത്താനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കും- രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
അമേരിക്കയിൽ കാപിറ്റൽ ഹിൽ അക്രമം നടന്നപ്പോൾ സാമൂഹിക മാധ്യമങ്ങള്‍ പോലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയിൽ അക്രമം നടന്നപ്പോൾ അവർ ഇന്ത്യൻ സർക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ചെങ്കോട്ട നമ്മുടെ അഭിമാനസ്തംഭമാണ്. ഇരട്ടത്താപ്പ് അനുവദിക്കാൻ ആകില്ല- മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാറും ട്വിറ്ററുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
content highlights: tough action will be taken if social media misused -ravi shankar prasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..