
ANI
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. 31,332 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 22,629 രോഗികളാണ് നിലവിലുള്ളത്. 7696 പേര് രോഗമുക്തി നേടി. കഴിഞ്ഞ ഒറ്റ ദിവസം 74 പേരാണ് മരിച്ചത്. 1897 പുതിയ കേസുകല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.
മഹാരാഷ്ട്രയില്‍ ഇതുവരെ 369 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര് മരിച്ചതും മഹാരാഷ്ട്രയിലാണ്. ഇതുവരെ 8590 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 3548, ഡല്‍ഹി- 3108,മധ്യപ്രദേശ് -2368, രാജസ്ഥാന്- 2262, ഉത്തര്‍പ്രപദേശ്- 2,043 തമിഴ്നാട് 1937 എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച കേസുകള്‍. ഗുജറാത്തില്‍ ഇതുവരെ 162 പേര് മരിച്ചു. മധ്യപ്രദേശ്- 113, ഡല്‍ഹി- 54, രാജസ്ഥാന്- 46 യുപി ആന്ധ്രപ്രദേശ്- 31 വീതം എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..