-
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 13,387 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 437 പേർ ഇതുവരെ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,007 പേർക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 23 മരണവും റിപ്പോർട്ട് ചെയ്തു. 11,201 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1,749 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികളുള്ളത്. 3,202 പേർ. മരണസംഖ്യ 194 ആയി വർധിച്ചു. അതേസമയം 300 പേർക്ക് രോഗം ഭേദമായി. ഡൽഹിയിൽ 1,640 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 38 ആയി. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 1,267 ആയി ഉയര്‍ന്നു. മധ്യപ്രദേശിൽ 55 പേർ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണം 1,164. രാജസ്ഥാനിൽ 1,131 രോഗികളുണ്ട്.
ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു. മരണം 36 ആയി. ഉത്തർപ്രദേശിൽ 805, തെലങ്കാനയിൽ 700, ആന്ധ്രാപ്രദേശിൽ 534 എന്നിങ്ങനെയാണ് രോഗബാധയില്‍ മുന്‍പന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. കേരളത്തിൽ 394 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
content highlights:Total covid cases in India surge past 13000 mark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..