ജയ്പുര്‍: ഇറാനില്‍നിന്ന് തിരിച്ചെത്തിയ ഏഴ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 83 ആയി. സംസ്ഥാന ആരോഗ്യവകുപ്പ് അഡിഷണല്‍ സെക്രട്ടറി രോഹിത് കുമാര്‍ സിങ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 

പുതിയ നാല് കേസുകള്‍ കൂടി സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ യാത്ര ചെയ്‌തെത്തിയ നാല്‍പ്പത്തിനാലുകാരനായ ജുന്‍ജുനു സ്വദേശി, അജ്മീരില്‍ നിന്നുള്ള പതിനേഴുകാരി, ദുങ്കര്‍പുരിലെ അറുപത്തഞ്ചുകാരന്‍, ജയ്പുര്‍ സ്വദേശിയായ അറുപതുകാരന്‍ എന്നിവര്‍ക്കാണ് നേരത്തെ രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗീസമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യയില്‍ ആകെ കൊവിഡ്-19  ബാധിതര്‍ 1200 ലധികമാണ്.

Content Highlights: Total COVID-19 cases in Rajasthan reach 83