-
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 941 പുതിയ കേസുകള്‍. രോഗബാധിതരായ 37 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 12,380 ആയി ഉയര്‍ന്നു. ഇതില്‍ 489 പേര്‍ക്ക് രോഗം ഭേദമായി. 414 ആണ് മരണസംഖ്യ.
രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ ഫീല്‍ഡ് ഓഫീസര്‍മാരുമായി ആരോഗ്യമന്ത്രിയും ബന്ധപ്പെട്ടവരും കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. കോവിഡ് 19 റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ട ക്ലസ്റ്ററുകള്‍ക്കായുള്ള മൈക്രോപ്ലാന്‍ ചര്‍ച്ച ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖല ടീമിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഒരു കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ലവ് അഗര്‍വാള്‍ അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ 2,90,401 ടെസ്റ്റുകള്‍ നടത്തിതായി ഡോ.രാമന്‍ ആര്‍ ഗംഗാഖേഡ്കര്‍, ഐസിഎംആര്‍ അറിയിച്ചു.അതില്‍ 30,043 എണ്ണം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇതില്‍ 26,331 ടെസ്റ്റുകള്‍ ഐസിഎംആറിന്റെ 176 ലാബുകളിലും 3712 എണ്ണം 78 സ്വകാര്യ ലാബുകളിലുമാണ് നടത്തിയത്. നേരത്തെയുള്ള രോഗനിര്‍ണയത്തിനായി റാപിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തിയിട്ടില്ല. അത് ഉപയോഗിക്കുന്നത് നിരീക്ഷണ ആവശ്യത്തിനായാണെന്നും ഡോക്ടര്‍ രാമന്‍ അറിയിച്ചു.
Content Highlights: Total 12,380 Covid-19 cases in India, death toll at 414
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..