ബിജെപി നേതാക്കൾ (ഫയൽ) |ഫോട്ടോ:ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ബിജെപി ഉന്നത നേതാക്കള്‍ യോഗംചേര്‍ന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയ നാല് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, മുതിര്‍ന്ന നേതാവ് ബി.എല്‍. സന്തോഷ് തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി വന്‍ വിജയം കരസ്ഥമാക്കിയത്. യുപിയില്‍ 403-ല്‍ 255 സീറ്റുകളാണ് ബിജെപി പിടിച്ചത്. 41.29 ശതമാനം വോട്ടുകള്‍ നേടി 37 വര്‍ഷത്തിന് ശേഷം ആദ്യമായിട്ട് തുടര്‍ഭരണമെന്ന നേട്ടവും ഇവിടെ ബിജെപി കരസ്ഥമാക്കി.
ഗോവയില്‍ 40-ല്‍ 20 സീറ്റുകളില്‍ ജയിച്ച് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി ബിജെപി. ചില പ്രദേശിക പാര്‍ട്ടികളും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മണിപ്പൂരില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം നേടിയാണ് തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലേറാന്‍ പോകുന്നത്. 60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 32 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. ഉത്തരാഖണ്ഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്.
Content Highlights: Top BJP Leaders At PM's Residence Over Government Formation In 4 States
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..